ദുബായ്։ ദുബായ് നഗരത്തിലൂടെ സൈക്കിൾ സവാരി നടത്തി ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂതൂം. 20 ഓളം പേർക്കൊപ്പമാണ് അദേഹം സവാരി നടത്തിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം സൈക്കിൾ സവാരി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ദുബായ് വാട്ടർ കനാൽ അടക്കമുള്ള പ്രദേശങ്ങൾക്ക് അരികിലൂടെ അദ്ദേഹം സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും വൈകിട്ടുള്ള പ്രാർത്ഥനയുടെ സമയത്ത് അദ്ദേഹവും പരിവാരങ്ങളും പാതയോരത്തു തന്നെ നമസ്കാരം നടത്തുന്നതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.