rome

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ഉന്നത പദവികളിൽ സ്ത്രീകളെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്ക സഭയിൽ ആദ്യമായാണ് സ്ത്രീകൾക്ക് ഇത്തരത്തിൽ ഉന്നത പദവി നൽകുന്നത്. ചാൾസ് രാജകുമാരന്റെ ഖജാൻജി ആയിരുന്ന ലെസ്ലി ഫെറാർ, ഷാർലെറ്റ് ക്രൂറ്റർ, മരിജ കൊലാക്, മരിയ കൊൺസെപ്‌സിയോൺ ഒസാകർ, ഇവ കാസ്റ്റിലോ സാൻസ്, അൽബെർട്ടോ മിനാലി എന്നിവരെയാണ് നിയമിച്ചത്. ഇവർ സാമ്പത്തിക ശാസ്ത്രത്തിൽ അതിവിദദ്ധരാണ്. ഇതുവരെ സാമ്പത്തിക വിഭാഗത്തിലെ 15 അംഗങ്ങളും പുരുഷന്മാരായിരുന്നു. ഇതിലെ എട്ട് പേര്‍ ബിഷപ്പുമാരും ബാക്കി ഏഴ് പേര്‍ സാധാരണക്കാരുമാണ്. കൊവിഡ് വ്യാപനം മൂലം വത്തിക്കാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മാറ്റം.