കൊച്ചി: ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 42,000 രൂപയിലെത്തി. ഇന്നലെ പവന് 480 രൂപയാണ് ഉയർന്നത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5,250 രൂപയുമായി. ഈമാസം ഇതുവരെ പവന് 1,840ഉം ഗ്രാമിന് 230 രൂപയും കൂടി.
ആഗസ്റ്ര് അഞ്ചിന് ഔൺസിന് 2,038 ഡോളറായിരുന്ന രാജ്യാന്തര വില ആറിന് 2,070 ആയതാണ് കേരളത്തിലും വിലക്കുതിപ്പുണ്ടാക്കിയത്. ഉയർന്നവില മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതിനാൽ ഇന്നലെ വില 2,053 ഡോളറിലേക്ക് താഴ്ന്നു. ദേശീയ വില (എം.സി.എക്സ്) ആറുദിവസത്തിന് ശേഷം കുറയുകയും ചെയ്തു. പത്തു ഗ്രാമിന് 56,191 രൂപയിൽ നിന്ന് 55,840 രൂപയായാണ് കുറഞ്ഞത്. വരും ദിനങ്ങളിൽ കേരളത്തിലും വില താഴ്ന്നേക്കുമെന്നതിന്റെ സൂചനയാണിത്.