rishad

കോഴിക്കോട് : കേരള സന്തോഷ് ട്രോഫി ടീം അംഗവും മലപ്പുറം തിരൂർ സ്വദേശിയുമായ മിഡ്‌ഫീൽഡർ പി.പി റിഷാദ് ഗോകുലം കേരള എഫ്.സിയിലെത്തി.

ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടിയും ഡി.എസ്.കെ ശിവാജിയൻസ്, മുംബയ് എഫ് സി ടീമുകളുടെ അക്കാഡമിയിലും റിഷാദ് കളിച്ചിട്ടുണ്ട്.