നെടുമങ്ങാട്: കനത്ത മഴ തുടരുന്നതിനാൽ നെടുമങ്ങാട് താലൂക്കിലെ ക്വാറി,ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം നിരോധിച്ചുകൊണ്ട് നെടുമങ്ങാട് തഹസിൽദാർ ഉത്തരവിറക്കി. താലൂക്ക് പരിധിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ചാണ് ഉത്തരവ്. ക്വാറിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ,വില്ലേജ് ഓഫീസർമാർ,പഞ്ചായത്ത്‌ സെക്രട്ടറിമാർ എന്നിവർക്ക് നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ എസ്. അനിൽകുമാർ അറിയിച്ചു.