pic

ന്യൂഡൽഹി: കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വന്ദേഭാരത് ദൗത്യത്തിൽ ഏർപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം രണ്ടായി പിളർന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അപകടം ഉണ്ടായ സാഹചര്യം കണ്ടെത്തുന്നതിനും മറ്റു തുടർ നടപടികൾക്കുമാണ് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമാണിത്. അപകടത്തിൽ പെെലറ്റ് ഉൾപ്പെടെ മൂന്നുപേർ മരിച്ചതായി സ്ഥിരീകരിച്ചു. എൻ.ഡി.ആർ.എഫ് സംഘം കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.