ന്യൂഡൽഹി: കോഴിക്കോട് കരിപ്പൂർ വിമാനാപകട വാർത്ത തന്നെ വളരെയേറെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയച്ചു.പരിക്കേറ്റവർക്ക്എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ കാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീഴുകയായിരുന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Shocked at the devastating news of the plane mishap in Kozhikode. Deepest condolences to the friends and family of those who died in this accident. Prayers for the speedy recovery of the injured.
— Rahul Gandhi (@RahulGandhi) August 7, 2020