ദുബായ് : അടുത്തകൊല്ലം ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ആസ്ട്രേലിയയിലേക്ക് മാറ്റില്ലെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. ഇൗ വർഷം ആസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവച്ചിരുന്നു. അതിന് പകരമായി അവിടെ 2022ൽ ട്വന്റി-20 ലോകകപ്പ് നടത്താനും തീരുമാനമായി.അടുത്തവർഷം ന്യൂസിലാൻഡിൽ നിശ്ചയിച്ചിരുന്ന വനിതാ ഏകദിന ലോകകപ്പ് 2022ലേക്ക് മാറ്റുകയും ചെയ്തു.