hockey-covid

ബംഗളുരു : ഇന്ത്യൻ ടീം ക്യാപ്ടൻ മൻപ്രീത് സിംഗ് അടക്കം അഞ്ച് ദേശീയ ഹോക്കി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരേന്ദർ കുമാർ,ജസ്കരൺ സിംഗ്. വരുൺ കുമാർ,കൃഷൻ ബി പഥക് എന്നിവരാണ് രോഗം പിടിപെട്ട മറ്റ് താരങ്ങൾ. ബംഗളുരു സായ് സെന്ററിലെ ക്യാമ്പിന്റെ ഇടവേളയിൽ വീടുകളിൽ പോയി മടങ്ങിയെത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഇവർ പോസിറ്റീവായത്.