ദുബായ്: മൂന്നര മാസം മുൻപ് ദുബൈയിൽ കാണാതായ ചിറയൻകീഴ് സ്വദേശി ദേവകുമാറിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബൈ യൂറോപ്പ് 'റെൻറ് എ കാർ' സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു ദേവകുമാർ. ഇദ്ദേഹത്തിന് 54 വയസായിരുന്നു പ്രായം. ഏപ്രിൽ 28 നാണ് ഇദ്ദേഹം ദുബായ് നായീഫിലെ മുറിയിൽ നിന്ന് പുറത്തുപോയത്.
പേഴ്സും മറ്റ് രേഖകളുമെല്ലാം മുറിയിൽ വെച്ച ശേഷമാണ് ശ്രീധരൻ പുറത്തുപോയത്. തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
ഒടുവിൽ ദുബായ്ബൈ പൊലീസിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഡി.എൻ.എ പരിശോധന നടത്തി മരിച്ചത് ദേവകുമാർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കെ. ശ്രീകുമാറിന്റെയും വസുമതിയുടെയും മകനാണ് ദേവകുമാർ. ജയകുമാരിയാണ് ഭാര്യ. മൃതദേഹം ദുബൈയിൽ സംസ്കരിക്കും.