covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 19,541,219 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 724,050 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 12,544,480 പേർ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5,095,524 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 164,094 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു.

2,616,967 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 2,967,064 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 99,702 ആയി. 2,068,394 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ 2,086,864 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,578 പേർ മരിച്ചു. 1,427,669 പേർ രോഗമുക്തി നേടി.