mullaperiyar

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയ‌ർന്നതോടെ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കിയത്.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കും. പിന്നാലെ ഷട്ടറുകള്‍ ഉയര്‍ത്തും. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ സംഭരണ അളവ്. തമിഴ്‌നാട് ഷോളയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 123.2 അടി ആയിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വ്യാഴാഴ്ച രാവിലത്തെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ 130.5 അടിയായി. അണക്കെട്ട് പ്രദേശത്ത് വ്യാഴാഴ്ച 198.4 മില്ലിമീറ്റര്‍ മഴയാണ് ഒറ്റദിവസം പെയ്തത്.