ന്യൂഡൽഹി: കരിപ്പൂർ വിമാന ദുരന്തത്തിൽ അമേരിക്ക ദു:ഖം രേഖപ്പെടുത്തി. വിമാനാപകടത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ട്വീറ്റ് ചെയ്‌തു. അപകടത്തിൽപ്പെട്ടവരും അവരുടെ പ്രിയപ്പെട്ടവരും തങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉണ്ടാകുമെന്നായിരുന്നു അമേരിക്കൻ സ്ഥാനപതിയുടെ ട്വീറ്റ്.
On behalf of the U.S. Mission, we are deeply saddened by the news of the Air India accident in Kozhikode. The victims and their loved ones are in our thoughts and prayers.
— Ken Juster (@USAmbIndia) August 7, 2020
കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ പ്രധാനമന്ത്രിയും ദു:ഖം രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദു:ഖമുളവാക്കുന്നു. അപകടത്തിൽ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നൽകി അധികൃതർ അപകടസ്ഥലത്തുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്ര്.