covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‌ർദ്ധിക്കുന്നു. 20,88,612 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോ‌ർ‌ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടാം ദിവസമാണ് 60000ത്തിൽ അധികം രോഗികൾ. 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ മരണം 42,518 ആയി ഉയ‌ർന്നു.

അതേസമയം രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 67.98 ശതമാനമായി ഉയർന്നതായും മരണനിരക്ക് 2.05 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രോഗമുക്തി നേടിയവരുടെയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണത്തിലെ വ്യത്യാസം 7.7 ലക്ഷത്തിലധികമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,78,105. രണ്ടാഴ്ചയ്ക്കിടെ രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 26,000ത്തിൽ നിന്ന് 44,000 ആയി ഉയർന്നു.

6,19,088 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 14,27,006 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയിൽ 10,483, ആന്ധ്രയിൽ 10,171, കർണാടകയിൽ 6,670 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 2,06,960 ആണ്.