vit

 മലയാളിയായ ഗൗതം ജ്യോതിലാലിന് രണ്ടാംറാങ്ക്

വെല്ലൂർ (ചെന്നൈ) : വെല്ലൂർ ഇൻസ്‌റ്രിറ്ര്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (വി.ഐ.ടി) 2020ലെ ബി.ടെക് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഝാഗരി കൗശാൽ കുമാർ റെഡ്ഡി (തെലങ്കാന) ഒന്നാംറാങ്ക് നേടി. മലയാളിയായ ഗൗതം ജ്യോതിലാലിനാണ് (കുര്യാക്കോസ് ഏലിയാസ് ഇംഗ്ളീഷ് മീഡിയം സ്‌കൂൾ) രണ്ടാംറാങ്ക്. റിഷിത് ത്യാഗി (കർണാടക), സായി വിശ്വനാഥ് ചൗധരി ദേവല്ല (ആന്ധ്രാപ്രദേശ്), രാഹുൽ ജോർജ് (കർണാടക), ഡി. ത്രിനേശ് റെഡ്ഡി (തെലങ്കാന), നീരജ് ഗുണ്ട (തെലങ്കാന), അങ്കിത് ഗുഹ (ബംഗാൾ), ഉദിത് മിമാനി (രാജസ്ഥാൻ), സൗരിത് സാഹ (ബംഗാൾ) എന്നിവരാണ് യഥാക്രമം മൂന്നുമുതൽ 10 വരെ റാങ്കുകളിൽ.

ഇന്ത്യയ്ക്ക് പുറമേ ഗൾഫ്, ഇൻഡോനേഷ്യ, നേപ്പാൾ, നൈജീരിയ, മൗറീഷ്യസ്, ശ്രീലങ്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 1.83 ലക്ഷം പേർ പരീക്ഷയെഴുതിയെന്ന് വി.ഐ.ടി ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു. വെല്ലൂർ, ചെന്നൈ, ആന്ധ്ര, ഭോപ്പാൽ കാമ്പസുകളിലേക്കാണ് പ്രവേശനം. പൂർണമായും മെറിറ്ര് അടിസ്ഥാനത്തിലായിരിക്കും പ്രവേശന നടപടികൾ. www.vit.ac.inൽ റിസൾട്ട് ലഭ്യമാണ്.