kia

പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് കോർപ്പറേഷൻ കോംപാക്‌റ്ര് എസ്.യു.വി ശ്രേണിയിൽ ഒരുക്കിയ സോണറ്ര് വിപണിയിലെത്തി. വില്പന വൈകാതെ ആരംഭിക്കും. ആന്ധ്രപ്രദേശിലെ അനന്ത്പൂർ പ്ളാന്റിലാണ് ഈ സബ്-4 മീറ്റർ താരത്തിനെ കിയ ഒരുക്കുന്നത്. സെൽറ്രോസ്, കാർണിവൽ എന്നിവയ്ക്ക് ശേഷം കിയ ഇന്ത്യയിൽ വില്പനയ്ക്കെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് സോണറ്ര്.

മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോൺ എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ. ടൊയോട്ടയുടെ അർബൻ ക്രൂസർ, നിസാന്റെ മാഗ്‌നൈറ്ര്, സ്‌കോഡ എന്നിങ്ങനെ വിപണിയിലെത്താൻ റെഡിയായി നിൽക്കുന്ന ചില മോഡലുകളും എതിർനിരയിലുണ്ട്. ആകർഷകവും ആധുനികവുമായി രൂപകല്‌പനാ ഭാഷയിലാണ് സോണറ്രിനെ കിയ ഒരുക്കിയിട്ടുള്ളത്. അത്യാധുനിക ഫീച്ചറുകളും കരുത്തായുണ്ട്. 'ഡ്രൈവിംഗ് ആസ്വദിക്കുന്ന" യുവാക്കളാണ് സോണറ്രിന്റെ പ്രധാന ഉന്നം.

ഐക്കണിക് ടൈഗർ നോസ് ഗ്രിൽ, എൽ.ഇ.ഡിയിൽ വ്യത്യസ്‌തമായി തീർത്ത ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, പിന്നിലേക്ക് ഒഴുകി വീഴുന്ന വിൻഡ്സ‌ക്രീൻ, വിശാലമായ അകത്തളത്തിൽ 10.25 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്/നാവിഗേഷൻ സംവിധാനം, സൗണ്ട് മൂഡ് ലൈറ്റുകളോടെയുള്ള ബോസ് പ്രീമീയം 7-സ്‌പീക്കർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വൈറസ് പ്രൊട്ടക്‌ഷനോട് കൂടിയ സ്മാർട് പ്യുവർ എയർ പ്യൂരിഫയർ, എലക്‌ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 4.2 ഇഞ്ച് അഡ്വാൻസ് കളർ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ,ഹാർട്ട്ബീറ്റ് ടെയിൽലാമ്പ് എന്നിങ്ങനെ നീളുന്നു മികവുകൾ.

എൻജിൻ

 1.2 ലിറ്റർ പെട്രോൾ

 1.0 ലിറ്റർ പെട്രോൾ

 1.5 ലിറ്റർ ഡീസൽ

ഗിയർ ബോക്‌സ്

 5/6 മാനുവൽ

 7-സ്‌പീഡ് ഡി.സി.ടി

 6-സ്‌പീഡ് ഓട്ടോമാറ്റിക്

നിറങ്ങൾ

റെഡ്+ബ്ലാക്ക്, വൈറ്ര് പേൾ+ബ്ളാക്ക്, ബീജ് ഗോൾഡ്+ബ്ളാക്ക്, ഗ്ളേസിയർ വൈറ്ര് പേൾ, സ്‌റ്രീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഓറോറ ബ്ളാക്ക് പേൾ, ഇന്റലിജൻസി ബ്ളൂ, ബീജ് ഗോൾഡ്. അകത്തളത്തിൽ ബ്ളാക്ക് വൺ ടോൺ, ബ്ളാക്ക് ആൻഡ് ബീജ് ടു ടോൺ.

സുരക്ഷ

ആറ് എയർ ബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ ഒട്ടേറെ സുരക്ഷാ ഫീച്ചറുകളും സോണറ്റിലുണ്ട്.

വിലയെത്ര?

വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, എതിരാളികൾക്ക് സമാനമായി ആറുലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിൽ പ്രതീക്ഷിക്കാം.