കോഴിക്കോട്: ജില്ലയിൽ കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ കൊടുവള്ളി നെല്ലാംകണ്ടിയിൽ പൂനൂർ പുഴ വെളളപ്പൊക്കത്തെ തുടർന്ന് വെളളം കയറി. ചെറിയ വാഹനങ്ങൾ ഇതുവഴി പോകാനാകില്ല.
വെളളം കയറുന്നതിനാൽ വൈകാതെ പൂർണമായും ഗതാഗതം നിലച്ചേക്കും. കോളിക്കൽ, പൂനൂർ ഭാഗങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.