കോട്ടയം ജില്ലയിലെ കുടമാളൂർ അങ്ങാടിയിലെ ഒരു വീട്ടിലാണ് രാത്രിയോടെ വാവ സുരേഷ് പാമ്പിനെ പിടികൂടാൻ എത്തിയത്. വീടിനോട് ചേർന്ന ഷെഡിൽ തടികൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ഉടനെ വാവയെ വിളിച്ചു. പാമ്പിനെ കണ്ട ഷെഡിനകത്തു കയറിയ വാവ ചുറ്റും ഒന്ന് നോക്കി നിറയെ തടികൾ അടുക്കി വച്ചിരിക്കുന്നു. ഈ തടികൾ മാറ്റിയാലേ പാമ്പിനെ പിടികൂടാൻ സാധിക്കു.വാവ തടികൾ മാറ്റുന്നതിനിടയിൽ പാമ്പിനെ ചെറുതായി കണ്ടു.
പക്ഷെ നിറയെ തടികൾ ഉള്ളതുകാരണം പാമ്പ് അതിനടിയിലേക്ക് കയറി. കൂറേ നേരത്തെ പരിശ്രമത്തിനൊടുവിൽ തടികൾ ഏകദേശം പുറത്തേക്ക് മാറ്റി. അപ്പോഴാണ് ആ കാഴ്ച ഒരു തടിയുടെ അടിയിൽ മൂർഖൻ പാമ്പ്. നല്ല വലിപ്പവും,നീളവും ആരോഗ്യവുമുള്ള ഉഗ്രൻ മൂർഖൻ. ഇതിന്റെ കടികിട്ടിയാൽ അപകടം ഉറപ്പ്. തടികൾ മാറ്റുന്നതിനിടയിൽ വീട്ടുകാർക്ക് കടികിട്ടാത്തത് നന്നായി.അത്രയ്ക്ക് വലുപ്പമുള്ള പാമ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്