-wine-barrel

നദിക്കു മീതെ വെെൻ ബാരലുകളിൽ(വൈൻ വീപ്പ) കിടന്നുറങ്ങാം. ആവോളം പ്രകൃതി സൗന്ദര്യവും കണ്ണിമചിമ്മാതെ ആസ്വദിക്കാം. എവിടെയാണ് ഈ സൗകര്യമെന്നല്ലേ? കാനഡയിലാണ് സഞ്ചാരികൾക്കായി ഇത്തരത്തിൽ ആസ്വാദന സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നദിയിൽ പൊങ്ങിക്കിടക്കുന്ന വെെൻ വീപ്പയിൽ ഇവിടെ എത്തുന്ന അതിഥികൾക്കായി കിടന്നുറങ്ങാം. മുന്തിരിതോട്ടങ്ങളും വന്യജീവിക്കാഴ്ചകളും നിറഞ്ഞതാണ് ഫോക്സ് ക്രീക്ക് എന്ന ഹൗസ്ബോട്ടിനു ചുറ്റും. സ്റ്റാർഗേസിംഗിനേക്കാളും മികച്ച സ്ഥലമാണിതെന്നാണ് എയർബൺബി ലിസ്റ്റിംഗിൽ പറയുന്നത്.

-wine-barrel

സൗരോർജ്ജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചുവന്ന ദേവദാരുവിന്റെ വീപ്പയ്ക്ക് 9.4 നീളമുണ്ട്. ഇതിൽ രാജ്ഞിമാർ കിടക്കത്തക്ക വലിപ്പത്തിലുള്ള കിടക്കയും, ടി വി, ഡി വി ഡി പ്ലെയർ, ചെറിയ ഫ്രിഡ്ജ് അടക്കം സെറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ കസേര, ഫയർ, പാചകം ചെയ്യാനുള്ള സൗകര്യവും,ടോയ്ലറ്റ് ബാത്രൂം സൗകര്യവും ഓപ്പൺ എയർ ഷവറമുണ്ട്. രാത്രിയിൽ നദിയിൽ പൊങ്ങിക്കിടക്കുന്നതിനാൽ മുങ്ങിപ്പോകുമെന്ന് പേടിക്കേണ്ടതേയില്ല. ബാരലിനെ കരയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. 120 ഡോളറാണ് ഒരു രാത്രിക്ക് ചാർ‌ജ്.