air-asia

ന്യൂഡൽഹി:ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. റാഞ്ചിയിൽ നിന്ന് മുംബയിലേക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.