lion

മൃഗങ്ങളുടെ രസകരവും, കൗതുകകരവുമായി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അമ്മയുടെ ഉച്ചമയക്കം തടസപ്പെടുത്തുന്ന ഒരു സിംഹക്കുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തിയിരുന്നു. ഇപ്പോഴിതാ അമ്മയുടെയും കുഞ്ഞു സിംഹത്തിന്റെയും ഒരു ചിത്രം 'നെറ്റിസൺസിന്റെ' ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്.


വെള്ളിയാഴ്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ ട്വീറ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സിംഹം തന്റെ കുട്ടിയെ ചേർത്തുപിടിച്ച് എന്തോ പറയുന്ന രീതിയിലുള്ളതാണ് ചിത്രം. അമ്മയും കുട്ടിയും എന്താണ് സംസാരിക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പ്രിയ മകനേ ഒരു ജീവിതമേയുള്ളൂ, അത് മെച്ചപ്പെട്ടതാക്കുക', '2020 കടന്നുപോകും,' എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

Guess what they must be talking about. On 10th celebrate #worldlionday2020 @dcfsasangir pic.twitter.com/4ptN2ha7bq

— Parveen Kaswan, IFS (@ParveenKaswan) August 7, 2020