ന്യൂഡൽഹി :സമ്മാനം ഇഷ്ടപ്പെടാത്തവർ ആരുണ്ട് ? മാത്രമല്ല സമ്മാനം കിട്ടിയാൽ ഉടൻ അത് പൊട്ടിച്ച് നോക്കാതെ നമ്മൾക്ക് ഒരു സമാധാനവും കിട്ടില്ല. അതേ പോലെ ഒരു കുരങ്ങൻ ചെയ്യതാലോ? പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എങ്കിൽ പിന്നെ കണ്ട് തന്നെ വിശ്വസിക്കാം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.
വാട്ടര്‍ ബോട്ടില്‍ ആണ് കുരങ്ങന് കിട്ടിയ സമ്മാനം. സമ്മാനം കയ്യില്‍ കിട്ടിയ ഉടന്‍ തന്നെ കുരങ്ങന്‍ തുറന്ന് നോക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടി കിട്ടിയപ്പോള്‍ തന്നെ കുരങ്ങൻ അത് തുറന്ന് വാട്ടര്‍ ബോട്ടില്‍ പുറത്തെടുക്കും. തുടര്‍ന്ന് കുപ്പി വിശദമായി പരിശോധിച്ചതിന് ശേഷം അത് അടയ്ക്കുന്നതും വീഡിയോയില്‍ കാണാം.പിന്നെ സാധാരണ ഏതൊരു മനുഷ്യനും ചെയ്യുന്ന പോലെ കുരങ്ങന്‍ വാട്ടര്‍ ബോട്ടിലിനെ കുറിച്ച് അറിയാന്‍ വേണ്ടി അതിന്റെ യൂസർ മാന്വൽ എടുത്ത് വായിക്കുന്നത് വീഡിയോയില്‍ കാണാം.
George got a new thermos. Reads the instructions and all... pic.twitter.com/7pwtLWzcvq
— Rex Chapman🏇🏼 (@RexChapman) August 6, 2020
വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു മില്യന്‍ ആളുകള്‍ ആണ് വീഡിയോ കണ്ടിരിക്കുന്നത്. അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി കമന്റുകള്‍ ആണ് എത്തുന്നത്.