പ്രമുഖ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആർ.എസ് ക്യൂ8 സ്‌പോർട്ബാക്കിന്റെ ബുക്കിംഗ് തുടങ്ങി. 15 ലക്ഷം രൂപ കൊടുത്ത് ഇപ്പോൾ ബുക്ക് ചെയ്യാം. ഔഡി കുടുംബത്തിൽ നിന്നുള്ള ഏറ്റവും കരുത്തേറിയ എസ്.യു.വി കൂപ്പേ എന്ന വിശേഷണവുമായാണ് ആർ.എസ് ക്യൂ8 എത്തുന്നത്.
മികച്ച പെർഫോമൻസ്, ദൈനംദിന ഉപയോഗക്ഷമത, രൂപകല്‌പനയിലും ഡ്രൈവിലും ഒട്ടേറെ ഉപഭോക്തൃ കസ്‌റ്റമൈസേഷൻ സൗകര്യങ്ങൾ, വ്യക്തിത്വം നനിലനിറുത്തിയുള്ള സ്‌റ്റൈലിഷ് ഡിസൈൻ എന്നിങ്ങനെ ധാരാളം സവിശേഷതകൾ ആർ.എസ് ക്യൂ8നുണ്ട്. ഈവർഷാദ്യം പുറത്തിറക്കിയ ഔഡി ക്യൂ8ന് മികച്ച പ്രതികരണം ലഭിച്ച പിൻബലത്തിലാണ് ഔഡി, ആർ.എസ് ക്യൂ8 അവതരിപ്പിക്കുന്നത്.
600HP
വി8 ട്വിൻ ടർബോ, 4.0 ടി.എഫ്.എസ്.ഐ എൻജിനാണ് ഔഡി ആർ.എസ് ക്യൂ8ലുള്ളത്. 600 എച്ച്.പിയാണ് കരുത്ത്.
3.8 sec
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ വേണ്ടത് 3.8 സെക്കൻഡ്