joe-biden

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡനെ കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

'അലസനായ ബൈഡൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹം ചൈനയ്ക്ക് പ്രിയങ്കരനാകും. തുടർന്ന്, അമേരിക്ക സ്വന്തമാക്കാമെന്ന് ചൈന സ്വപ്‌നം കാണും. ജോ ബൈഡൻ പ്രസിഡന്റ് ആയാൽ ചൈനയായിരിക്കും അമേരിക്കയെ ഭരിക്കുക.'- ട്രംപ് പറഞ്ഞു.

2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചിരുന്നില്ലെങ്കിൽ അമേരിക്ക ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുമായിരുന്നെന്നും ട്രംപ് പറഞ്ഞു.