balachandra-menon

'നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കാൻ ചില വിശ്വാസങ്ങളുണ്ടല്ലോ? വഴിപാടുകൾ പോലെ. അങ്ങനെ എന്റെ സുഹൃത്ത് ആദിത്യനൊപ്പം ആലുവയിലെ ഒരു ക്ഷേത്രത്തിലേക്ക് പോയി. കാലടിയിലാണ് ആദിത്യന്റെ വീട്. അമ്പലത്തിൽ പോകുന്നതിന് മുമ്പ് കുളിക്കണോല്ലോ, അങ്ങനെ അടുത്തുള്ള ഒരു പുഴയിലേക്ക് പോയി. പുഴയിലെത്തിയപ്പോൾ ആദിത്യൻ എന്നോട് ചോദിച്ചു, മേനോന് നീന്താൻ അറിയുമോ? എന്റെ അച്ഛന്റെ നാട് അമ്പലപ്പുഴയിലാണ്; അവിടെ എത്ര പുഴയുണ്ടെന്ന് തിന്ക്കറിയുമോ എന്ന് ഞാൻ ആദിത്യനോട് തിരിച്ചു ചോദിച്ചു. അങ്ങനെയാണെങ്കിൽ പുഴയുടെ അക്കരവരെ നീന്തി ആരാദ്യം തിരിച്ചെത്തുമെന്ന് നോക്കാമെന്നായി അയാൾ. അക്കരനീന്തി തിരിച്ചുവരുമ്പോൾ എനിക്ക് പെട്ടന്ന് ഒരു തളർച്ച അനുഭവപ്പെട്ടു. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. എനിക്ക് നിൽക്കാൻ പറ്റുന്നില്ല. താഴ്‌ന്നുപോകുന്ന മട്ടാണ്. ഒരു സെക്കന്റ് ഞാൻ ആലോചിച്ചു, ഐ വിൽ ബി ഫിനിഷ്‌ട് ഇൻ ഫ്യൂ സെക്കന്റ്സ്. മരണത്തെ പ്രതീക്ഷിച്ചു നിൽക്കുകയാണ് ഞാൻ. വെളത്തിലേക്ക് താഴുന്ന സമയത്ത് എന്റെ കാലിന്റെ താഴെ നനുത്ത സപ്പോർട്ട് കിട്ടുന്ന പോലെ തോന്നി. പാറക്കല്ലൊന്നുമല്ല, എന്താ പറയുക...ഒരു ഇലയുടെ സപ്പോർട്ട് പോലെ. അതിന്റെ പുറത്താണ് ഞാൻ കാല് വച്ചിരിക്കുന്നത്. പെട്ടെന്നൊരു വള്ളം എന്റെ അടുത്ത് വന്നു. ഞാൻ അതിൽ കയറി പിടിച്ചു.

എന്തുപറ്റിയെന്ന് വള്ളക്കാരൻ ചോദിച്ചു. നീന്തിവന്നപ്പോൾ കൈയും കാലും കുഴഞ്ഞതാന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. എനിക്ക് അവിടൊരു സപ്പോർട്ട് കിട്ടിയെന്ന് പറഞ്ഞപ്പോൾ. എന്ത് സപ്പോർട്ടെന്നായി അത്ഭുതത്തോടെ അയാൾ. അവിടെങ്ങനെ സപ്പോർട്ട് വരാനെന്ന് ചോദിച്ച് ചുറ്റിലും അയാൾ വടികൊണ്ട് കുത്തിക്കാണിച്ചു. ഞാനും പരീക്ഷിച്ചു നോക്കി. ഒന്നും കാണുന്നില്ല.

എന്റെ കാലിനെ താങ്ങി നിറുത്തിയ ആ നനുത്ത പ്രതലം...അതെന്തായിരിക്കും. എനിക്ക് ഇന്നും അതിന് ഉത്തരം കിട്ടിയിട്ടില്ല. ഇത്രയുമൊക്കെ ഞാൻ ചെയ്യണമെന്ന് കരുതിയ ദൈവം കരുതിക്കൂട്ടി നൽകിയ എക്‌സ്‌റ്റെൻഷൻ ആകാം. ആരാണ് എന്റെ കാല് സപ്പോർട്ട് ചെയ്‌തു തന്നെതെന്ന് ഇന്നും അത്ഭുതമാണ്. ആ ശക്തിയെ ഞാന ദൈവം എന്ന് വിളിക്കുന്നു'.

(ഫിലിമി ഫ്രൈഡേയ്സ് എന്ന തന്റെ യൂ ട്യൂബ് ചാനലിൽ ബാലചന്ദ്രമേന്റെ വാക്കുകൾ)