ചൂണ്ടയെല്ലാം റെഡിയാക്കി, നദിയിലേക്കെറിഞ്ഞു.. അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ചൂണ്ടക്കൊളുത്തിൽ മീൻ കുരുങ്ങി. സന്തോഷത്തോടെ അതിനെ വലിച്ച് കരയിലേക്കിട്ടപ്പോൾ ചൂണ്ടക്കാരനെ ഞെട്ടിച്ച് അതാ വരുന്നു.. വില്ലൻ! കഷ്ടപ്പെട്ട് പിടിച്ച പെടയ്ക്കണ മീനിനെ 'വില്ലൻ' കൊണ്ടുപോയി.. പേടിയോടെ നോക്കി നിൽക്കാനല്ലാതെ മറ്റൊന്നിനുമായില്ല ചൂണ്ടക്കാരന്.. ആ മീനിനെ കൈയോടെ കൊണ്ടുപോയ വില്ലൻ ആരാണെന്നല്ലേ.. ഒരു കരടി. ചൂണ്ടയിൽ മീൻ കുരുങ്ങുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന് കൊണ്ടുപോയ കരടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അലാസ്കയിലെ ഒരു മത്സ്യത്തൊഴിലാളിയ്ക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. ഇത് രണ്ടാം പ്രാവശ്യമാണ് അലാസ്കയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതത്രേ. എന്തായാലും കരടിയുടെ കാത്തിരിപ്പും മീൻ കൊണ്ടുപോകുന്നതുമൊക്കെ ആരിലും കൗതുകം ജനിപ്പിക്കുന്നതാണ്.