കരയിലെ ഏറ്റവും വമ്പനായ മൃഗം, പല്ലുകൾ വളർന്ന് പുറത്തേക്ക് ഉഗ്രൻ കൊമ്പുകളായി മാറും, വിരൽ ഇല്ലെങ്കിലും നഖമുളള ജീവി. ഇങ്ങനെ ആനകൾക്ക് നിരവധി പ്രത്യേകതകളാണ് ഉളളത്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയുടെ സവിശേഷതയാണ് തുമ്പിക്കൈ. ചെറിയ നാണയം പെറുക്കിയെടുക്കുന്നത് മുതൽ വലിയ ഭാരം വരെ ചുമക്കാൻ തുമ്പിക്കൈ ഉപയോഗിച്ച് ആനയ്‌ക്ക് സാധിക്കും. എന്നാൽ ജന്മനാ ആനകൾക്ക് തുമ്പിക്കൈ ഉപയോഗിക്കാൻ കഴിയില്ല. നിരന്തരം പരിശീലനത്തിലൂടെയേ ആനക്ക് തുമ്പിക്കൈ ഉപയോഗിക്കാൻ പഠിക്കാനാകൂ. 40000 മസിലുകൾ ചേർന്നതാണ് ആനയുടെ തുമ്പിക്കൈ.
ഇത്തരത്തിൽ തുമ്പിക്കൈ ഉപയോഗിച്ച് പുഴയിലെ വെളളം കുടിക്കാൻ പഠിക്കുന്ന ഒരു ആനക്കുട്ടിയുടെ രസകരമായ വീഡിയോയാണ് ട്വിറ്ററിൽ സുശാന്ത നന്ദ ഐ.എഫ്.എസ് പങ്കുവച്ചത്.
Baby trying to master thousands of muscles. Until than, it drinks like others.
Remember an elephant trunk has up to 40,000 muscles. Will take time to coordinate & control.. pic.twitter.com/YgjvvO0Q7e— Susanta Nanda IFS (@susantananda3) August 6, 2020
'കുട്ടിയാന തന്റെ ആയിരക്കണക്കിന് മസിലുകളെ നിയന്ത്രിക്കാൻ പഠിക്കുന്നു. അതുവരെ മറ്റ് മൃഗങ്ങളെ പോലെ അവ വെളളം കുടിക്കുന്നു. 40000 മസിലുകൾ ഉപയോഗിക്കാൻ അവയുമായി നിയന്ത്രണവും ഇണക്കവും വേണം.' സുശാന്ത നന്ദ പോസ്‌റ്റിൽ കുറിക്കുന്നു. 24 സെക്കന്റ് നീളുന്ന വീഡിയോക്ക് 2500 പേരാണ് കണ്ടത്. നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്.