flood

സിയോൾ: 46 ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദക്ഷിണകൊറിയയിൽ 21 മരണം. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ വച്ചേറ്റവും ദൈർഘ്യമേറിയ മൺസൂൺ ആണിത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പ്രളയത്തിൽ നിരവധിപ്പേരെ കാണാതായെന്നാണ് വിവരം. 3000ത്തോളം പേരെ സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റി. പെനിൻസുലയിലെ സിയോംജിൻ നദി കരകവി‌ഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.