bomb-attack

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനനഗരമായ മൊഗാദിഷുവിലെ സൈനികത്താവളത്തിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. ഇന്നലെയാണ് സംഭവം. അൽഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള തീവ്രവാദഗ്രൂപ്പായ അൽ ഷബാബ്, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മൊഗാദിഷു നഗരത്തിലെ സൈനികകേന്ദ്രങ്ങളെ തുടർച്ചയായി ആക്രമിക്കുകയും തെക്കൻ, മദ്ധ്യ സൊമാലിയയുടെ ഒരുവലിയ പ്രദേശം നിയന്ത്രിക്കുകയും ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പാണ് അൽ ഷബാബ്. ഇതിനുമുമ്പും സൊമാലിയയിലെ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങൾക്ക് നേരെ അൽഷബാബ് ആക്രമണം നടത്തിയിട്ടുണ്ട്.