chahal

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ വിവാഹിതനാകുന്നു. ധനശ്രീ വർമയാണ് വധു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ ചഹൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ധനശ്രീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഡോക്ടർ, കോറിയോഗ്രഫർ, യൂട്യൂബർ, ധനശ്രീ വർമ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചഹൽ. 52 ഏകദിനങ്ങളിലും 42 ട്വന്റി- 20 മത്സരങ്ങളിലും കളിച്ചു. ട്വന്റി-20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹരിയാന സ്വദേശിയായ ചഹൽ. ഇതുവരെ പേരിലാക്കിയത് 55 വിക്കറ്റുകൾ.

അടുത്ത മാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഐ.പി.എല്ലിൽ വിരാട് കൊഹ്‌ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാൻ ഒരുങ്ങുയാണ് ചഹൽ.