
റാഞ്ചി: റാഞ്ചി വിമാനത്താവളത്തിൽ എയർ ഏഷ്യയുടെ ഐ 5-632 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.റാഞ്ചിയിൽ നിന്ന് മുംബയിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഉടൻ പൈലറ്റ് ടേക്ക് ഓഫ് നിറുത്തിവച്ചെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടുമെന്നും എയർ ഏഷ്യ വക്താവ് വ്യക്തമാക്കി. കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ പിന്നിടുന്നതിനിടെയായിരുന്നു സംഭവം.