ന്യൂയോർക്ക് : കൊവിഡ് പ്രതിസന്ധിക്കിടയിലും ഇൗ മാസം 31ന് തുടങ്ങാനിരിക്കുന്ന യു.എസ് ഒാപ്പൺ ടെന്നീസ് ടൂർണമന്റിൽ നിന്ന് പ്രമുഖ താരങ്ങളുടെ പിന്മാറ്റം തുടരുന്നു. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തങ്ങൾ കളിക്കാനുണ്ടാവില്ലെന്ന് പ്രമുഖ വനിതാ താരങ്ങളായ എലീന സ്വിറ്റോളിന,കിക്കി ബെർട്ടെൻസ്,ബാർബോറ ക്രായിസെക്കോവ എന്നിവർ ഇന്നലെ അറിയിച്ചു. റാഫൽ നദാൽ , ആഷ്ലി ബാർട്ടി, നിക്ക് കിഗിയാക്കോസ് തുടങ്ങിയവർ ഇതേ കാരണത്താൽ നേരത്തേ പിന്മാറിയിരുന്നു. പരിക്കുമൂലം റോറർ ഫെഡററും കളിക്കുന്നില്ല.

അതേ സമയം ടൂർണമെന്റിന്റെ കൊവിഡ് പെരുമാറ്റച്ചട്ടം സംഘാടകർ പുറത്തിറക്കി. ഇതുപ്രകാരം ഒരു താരത്തിന് പോസിറ്റീവായാൽ ടൂർണമെന്റ് ഉപേക്ഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.