dhoni-running

മുംബയ് : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിന്റെ കാര്യത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതേക്കുറിച്ച് ധോണി തന്നോട് പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ച്‌രേക്കർ.

ഇന്ത്യൻ ടീമിലെ താരങ്ങളിൽ ഏറ്റവും വേഗത്തിൽ ഓടുന്നയാളെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം താൻ ഇന്ത്യയ്‌ക്കായി കളി തുടരുമെന്നാണ് ധോണിയുടെ വാക്കുകളെന്ന് മഞ്ച്‌രേക്കർ സാക്ഷ്യപ്പെടുത്തുന്നു.ഇന്ത്യൻ ടീമിൽ ഏറ്റവും ശരീരക്ഷമതയുള്ള താരങ്ങളിൽ ഒരാളായ ധോണി വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിലും മിടുക്കനാണ്.

വിരാട് കൊഹ്‌ലിയുടെ വിവാഹ സമയത്താണ് രാജ്യാന്തര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ധോണിയുമായി സംസാരിച്ചതെന്നാണ് മഞ്ച്‌രേക്കറിന്റെ വെളിപ്പെടുത്തൽ. 2017ലായിരുന്നു വിരാട് -അനുഷ്ക ശർമ വിവാഹം. ‘സച്ചിൻ, ധോണി തുടങ്ങിയവരെല്ലാം ചാമ്പ്യൻ ക്രിക്കറ്റർമാരാണ്. കളിക്കളത്തിൽ ആവശ്യത്തിന് ശരീരക്ഷമത ഇല്ലാതെ ധോണിയെ കാണുക അസാധ്യമാണ്. ക്രിക്കറ്റിൽ സജീവമാണെങ്കിൽ അദ്ദേഹത്തിന്റെ ശരീരക്ഷമത മികച്ചതായിരിക്കും’ –മഞ്ച്‌രേക്കർ പറഞ്ഞു.

ഈ വർഷത്തെ ഐപിഎല്ലിൽ ധോണി മികച്ച പ്രകടനം നടത്തുമെന്നും മഞ്ച്‌രേക്കർഅഭിപ്രായപ്പെട്ടു.