thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് മാത്രം 485 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന വസ്തുതയും ആശങ്കപ്പെടുത്തുന്നതാണ്.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 3500 കടക്കുകയാണ് നിലവിൽ. ജില്ലയിൽ ഇതുവരെ 6500ൽ അധികം പേർക്ക് രോഗം വന്നിട്ടുണ്ട്.

അതേസമയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം 100ന് മുകളിലാണ്. ആലപ്പുഴയിലും എറണാകുളത്തും യഥാക്രമം 169 പേർക്കും 101 പേർക്കും ഇന്നും രോഗം സ്ഥിരീകരിച്ചപ്പോൾ കോഴിക്കോട്, 173 പേർക്കും മലപ്പുറത്ത് 114 പേർക്കും ഇന്ന് കൊവിഡ് രോഗബാധ ഉണ്ടായിട്ടുണ്ട്.