riya-chakrabarthy

മുബെയ്: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തോടെ സംശയത്തിന്റെ നിഴലിലാണ് നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബര്‍ത്തി. റിയക്കെതിരെ സുശാന്തിന്റെ അച്ഛന്‍ ബിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ എൻഫോഴ്സ്മെന്റെ് നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് സുശാന്തിന്റെതായി എന്റെ കയ്യിൽ ഉള്ളത് ഇത് മാത്രമെന്ന് പറഞ്ഞ് നടി രംഗത്ത് വന്നത്.

സുശാന്ത് എഴുതിയെന്ന് പറയപ്പെടുന്ന ഒരു കൃതജ്ഞതാ കുറിപ്പും ഒരു വാട്ടർ ബോട്ടിലുമാണ് നടി ചൂണ്ടികാട്ടുന്നത്.

'എന്റെ ജീവിതത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ലില്ലുവിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ബെബുവിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ സാറിനോട് നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തിൽ മാഡത്തിനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ജീവിതത്തിൽ ഫഡ്ജിനോട് ഞാന്‍ നന്ദിയുള്ളവനാണ്.' ഇപ്രകാരമാണ് റിയ ചൂണ്ടി കാട്ടിയ കുറിപ്പിലുള്ളത്. ഇതിൽ പറയുന്ന ലില്ലു ഷോയിക് ആണെന്നും ബെബു താനാനെന്നും സാർ എന്നും മാഡം എന്നും അഭിസംബോധന ചെയ്യുന്നത് തന്റെ അച്ഛനെയും അമ്മയെയും ആണെന്നും ഫഡ്ജ് സുശാന്തിന്റെ വളർത്തു നായ ആണെന്നും റിയ പറയുന്നു.

സുശാന്തിന്റെ പണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തന്റെ ചിലവുകള്‍ സ്വന്തം വരുമാനംകൊണ്ടാണ് നടത്തിയിരുന്നതെന്നും റിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു. സുശാന്തിന്റെ പണം റിയ കൈവശപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് എട്ട് മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തത്. സുശാന്തിന്റെ മൂന്ന് കമ്പനികളിലൊന്നില്‍ റിയ പങ്കാളിയായിരുന്നു.