rudendra-tandon

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയായി രുദേന്ദ്ര ടണ്ടൻ നിയമിതനായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ആസിയാനിലെ ഇന്ത്യൻ അംബാസഡറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫോറിൻ സർവീസിലെ 1994 ബാച്ചുകാരനാണ്. രുദേന്ദ്ര ഉടൻ ചുമതലയേൽക്കുമെന്നും മന്ത്രാലയം അറിയിച്ചു.