ന്യൂഡൽഹി: 2016ൽ ഫെമിന മിസ് ഇന്ത്യ ഫൈനലിൽ പങ്കെടുക്കുകയും പിന്നീട്, യു.പി.എസ്‍.സി പരീക്ഷയിൽ 93-ാം റാങ്ക് നേടുകയും ചെയ്ത ഐശ്വര്യ ഷാരോണിന്റെ പേരിൽ നിലവിലുള്ളത് 20 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ. സംഭവുമായി ബന്ധപ്പെട്ട് ഐശ്വര്യ കൊലാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ ഇൻസ്റ്റഗ്രാം ഉപയോഗിക്കാറില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിനിടെ, ഒരുപാട് ഫോളോവേഴ്സ് ഉള്ള ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവർ സംഭവമറിയുന്നത്. തുടർന്ന്, തന്റെ പേരിൽ 20 ഓളം വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന് ഐശ്വര്യ മനസിലാക്കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.