obituary

ചേർത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. എരമല്ലൂർ മാടവന ടോമി പൗലോസിന്റെ മകൻ ജെറിൻ ജോർജ് (28) ആണ് വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. മൃതദേഹം ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് നടത്തിയ സ്രവപരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മൃതദേഹം പോസ്​റ്റ് മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാ​റ്റി. തൈക്കൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ: അശ്വതി.