ഹേഗ്: ബെയ്റൂട്ട് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലെബനനിലെ ഡച്ച് അംബാസഡർ ജാൻ വാൾട്ട്മാൻസിന്റെ ഭാര്യ ഹെഡ്‌വിഗ് വാൾട്ട്മാൻ മോയ്ലർ (55) മരിച്ചു. നെതർലാൻഡ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെയ്റൂട്ടിലെ അംബാസഡറുടെ വസതിയിലെ സ്വീകരണമുറിയിൽ ജാനും ഹെഡ‌്‌വിഗും ഇരിക്കുമ്പോഴാണ് സ്ഫോടനം നടന്നത്. നഗരത്തിലെ ഡച്ച് എംബസിക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു.