covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1216 പേർ സമ്പർക്ക രോഗികളാണ്. 92പേരുടെ ഉറവിടം വ്യക്തമല്ല.

1715പേരുടെ ഫലം നെഗറ്റീവായി. 30 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. നാലു മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച ഉപ്പള സ്വദേശി വിനോദ്കുമാർ (41), ചൊവ്വാഴ്‌ച മരിച്ച കോഴിക്കോട് വെള്ളികുളങ്ങരയിൽ സുലേഖ (63), ബുധനാഴ്ച മരിച്ച കൊല്ലം സ്വദേശി ചെല്ലപ്പൻ (60),വ്യാഴാഴ്‌ച മരിച്ച ചേർത്തല സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.

ആകെ രോഗബാധിതർ 33,120

ചികിത്സയിലുള്ളവർ 12,109

രോഗമുക്തർ 20,866

ആകെ മരണം 106