pettimala

മൂന്നാർ: ചേച്ചിയും അനുജത്തിയുമുൾപ്പെടെ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരുടെ പ്രാണനാണ് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ കവർന്നത്. കുളമാംഗൈ ചൊക്കമുടി എസ്റ്റേറ്റിലെ മാടസ്വാമിയുടെ കുടുംബാംഗങ്ങളാണിവർ. കുടുംബങ്ങളിലെ രണ്ട് പെൺകുട്ടികൾ തമിഴ്‌നാട്ടിൽ നഴ്‌സിംഗ് പഠിക്കുകയായിരുന്നു. കൊവിഡായതിനാൽ ഒരാഴ്ചമുമ്പ് കുട്ടികളെല്ലാവരും മടങ്ങിയെത്തിയിരുന്നു. പിന്നാലെയാണ് ഉരുൾപൊട്ടലുണ്ടായത്.