sanjay-

മുംബയ്: പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സഞ്ജയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു