ഫ്രീ റാഡിക്കലുകൾ ശരീരത്തിന് വളരെയധികം ഹാനികരമാണെന്ന് അറിയാമല്ലോ. അർബുദം, ഹൃദയരോഗങ്ങൾ, ടൈപ്പ് ടു പ്രമേഹം തുടങ്ങിയവയ്ക്കൊക്കെ ഫ്രീ റാഡിക്കലുകൾ കാരണമായേക്കും. ഇവയിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ഒരു മാർഗമുണ്ട്. ഭക്ഷണത്തിലൂടെ ആന്റി ഒാക്സിഡന്റുകൾ ഉറപ്പാക്കുകയാണത്. അതിന് അനുയോജ്യമായ ചിലതരം ഭക്ഷണങ്ങളെക്കുറിച്ചറിയാം.
പോഷകങ്ങൾ, ആന്റി ഒാക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായ, കലോറി കുറഞ്ഞ ബ്ലൂബെറി, സ്ട്രോബറി, റാസ്ബെറി എന്നിവയും ചുവന്ന കാബേജും ധാരാളം കഴിക്കുക. ചുവന്ന കാബേജിൽ ആന്റി ഒാക്സിഡന്റുകൾ മാത്രമല്ല. വിറ്റാമിൻ സി,കെ, എ എന്നിവയും ഉണ്ട്. ബീൻസ്, ബീറ്റ്റൂട്ട്, ചീര തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി മതിയായ അളവിൽ ആന്റി ഓക്സിഡന്റുകൾ ഉറപ്പാക്കാം.