ഹൈദരബാദ്: നടൻ റാണ ദഗുബാട്ടിയും മിഹീക ബജാജുവിന്റെയും ആദ്യ വിവാഹ ചിത്രങ്ങൾ പുറത്തു വിട്ട് നടൻ റാം ചരൺ. തന്റെ ഇൻസ്റ്റാഗ്രമിലൂടെയാണ് റാം ചരൺ വധുവരൻമാരുടെ വിവാഹ ചിത്രം പങ്കുവച്ചത്. "ഒടുവിൽ എന്റെ ഹൾക്ക് വിവാഹിതനായി. ഇരുവർക്കും വിവാഹമംഗളാശംസകൾ " എന്ന് ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. റാം ചരണും ഭാര്യ ഉപാസനയും വധുവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ നിമിഷങ്ങൾക്ക് അകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. നിരവധി പേരാണ് ചിത്രത്തിൽ വധുവരൻമാർക്ക് ആശംസകളറിയിച്ചത്.
ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം 30ൽ താഴെ അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഗചൈതന്യ എന്നിവര്‍ സിനിമ മേഖലയിൽ നിന്നും വിവാഹത്തില്‍ പങ്കെടുത്തു.വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും നേരത്തെ കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ബാഹുബലിയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ നടനാണ് റാണ.