covid-19

ന്യൂയോർക്ക്: ലോക ജനതയെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയർന്നു. 12,713,821 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

യു.എസിൽ ഇതുവരെ 5,149,663 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 165,068 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,638,462 പേർ സുഖം പ്രാപിച്ചു.രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ,കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പാ​യി​ ​പു​റ​ത്തി​റ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന പ്രതീക്ഷയിലാണ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ്.​ ​വാ​ക്‌​സി​ൻ​ ​ഗ​വേ​ഷ​ണം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ട​ല്ലെ​ന്നും, ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ട്ടാ​ണെ​ന്നും​ ​ട്രം​പ് ​വ്യക്തമാക്കി.തി​ര​ഞ്ഞെ​ടു​പ്പി​ന് ​മൂ​ന്ന് ​മാ​സം​ ​മാ​ത്രം​ ​ബാ​ക്കി​ ​നി​ൽ​ക്കേ​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്ന​ ​പ്ര​തീ​തി​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ട്രം​പി​ന്റെ​ ​ശ്ര​മം.​


ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 3,013,369 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 100,543 പേർ മരിച്ചു. 2,094,293 പേർ രോഗമുക്തി നേടി. പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു.കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടർച്ചയായ നാലാം ദിവസവും ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി .