fire

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിജയവാഡയിൽ കൊവിഡ് കെയർ സെന്ററിന് തീപിടിച്ചു. ഏഴ് പേർ മരിച്ചു. കൊവിഡ് കെയർ സെന്ററാക്കി മാറ്റിയ സ്വർണപാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മുപ്പത് രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നെന്നാണ് സൂചന. 17 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.ഇന്ന് രാവിലെയാണ് സംഭവം.