കോട്ടയം: കോട്ടയം മണർക്കാട് കാർ ഒഴുക്കിൽപ്പെട്ട് കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇദ്ദേഹം എയർപോർട്ടിലെ ടാക്‌സി ഡ്രൈവറാണ്. പുലർച്ചെ രണ്ട് മണിയോടെ മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായതാണ് ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.