മൂന്നാർ: രാജമല പെട്ടിമുടിയിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"അസ്വസ്ഥതയും അസഹിഷ്ണുതയും മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തില്ല. മടിയില്‍ കനമില്ലാത്തയാള്‍ അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല. എന്തോ മടിയിലുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ക്കെതിരായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അത് എന്താണെന്ന് വരുംദിവസങ്ങളില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും" വി മുരളീധരൻ പറഞ്ഞു.
അതേസമയം പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം ഞായറാഴ്ച രാവിലെ വീണ്ടും തുടങ്ങി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.