ഇടുക്കി: പെട്ടിമുടിയിൽ അപകടമുണ്ടായ സ്ഥലം മുഖ്യമന്ത്രി സന്ദർശിക്കണമെന്നും കരിപ്പൂർ ദുരന്തത്തിനിരയായവർക്ക് നൽകിയതുപോലുളള നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ മറ്റുലയങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ചെന്നിത്തല ദുരന്തബാധിത സ്ഥലത്തെത്തിയത്.
'ദുരന്തത്തിൽ അതിയായ പ്രയാസമുണ്ട്. ദുരന്തത്തിനിരയാവരിൽ പലരെയും വ്യക്തിപരമായി അറിയാമായിരുന്നു. രക്ഷാപ്രവർത്തകർ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പെട്ടിമുടിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിപേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.