magnite

ഇന്ത്യയിൽ ഏറ്രവുമധികം വളർച്ച രേഖപ്പെടുത്തുന്ന വാഹന ശ്രേണിയായ എസ്.യു.വികളുടെ നിരയിലേക്ക് ജാപ്പനീസ് കമ്പനി നിസാൻ അവതരിപ്പിക്കുന്ന പുത്തൻ താരമാണ് മാഗ്‌നൈറ്ര്. ജാപ്പനീസ് ശൈലിയിൽ, ഇന്ത്യൻ നിരത്തുകൾക്ക് ഏറ്റവും അനുയോജ്യമായ വിധമാണ് മാഗ്‌നൈറ്രിന്റെ നിർമ്മാണം. ജാപ്പനീസ് വാക്കുകളായ 'കബുക്കു" (മുന്നേറുന്നവൻ), സൂയി (ലക്ഷ്യം), ഇനേസ് (ഊർജസ്വലം) എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മാഗ്‌നൈറ്രിനെ നിസാൻ ഒരുക്കിയിട്ടുള്ളത്.

സബ് 4- മീറ്റർ വിഭാഗത്തിലുള്ള, മാഗ്‌നൈറ്ര് ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ വില്പനയ്ക്കെത്തും. മാഗ്‌നൈറ്റിന്റെ രൂപഭംഗി നിസാൻ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. അകത്തള വിശേഷങ്ങളും കഴിഞ്ഞദിവസം കമ്പനി പങ്കുവച്ചു. ലക്ഷ്വറി ഫീൽ നിറഞ്ഞുനിൽക്കുന്ന അകത്തളം ഉന്നതനിലവാരവും മികച്ച കളർ കോമ്പിനേഷനാലും മനോഹരമാണ്. വിശാലമായ കാബിനിൽ, പിൻനിരയിൽ മികച്ച ലെഗ്‌റൂമും കാണാം.

1.0 L

മാഗ്‌നൈറ്റിന് 1.0 ലിറ്റർ പെട്രോളിൽ ടർബോചാർജ്ഡ് ഉൾപ്പെടെ രണ്ടു എൻജിൻ വകഭേദങ്ങളുണ്ടാകും. 5/6 - സ്‌പീഡ് മാനുവൽ, സി.വി.ടി ഓട്ടോമാറ്റിക് ഗിയർ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നു.

₹5.25 ലക്ഷം

മാഗ്‌നൈറ്രിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 5.25 ലക്ഷം രൂപ മുതൽ പ്രതീക്ഷിക്കാം.